breaking news New

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

ഇന്ന് പവന് 1,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

പവന് 1,18,640 രൂപ എന്ന നിലയിലും, ഗ്രാമിന് 14,830 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നത് ഇന്ത്യയിലെ നിരക്കിനെ നേരിട്ട് ബാധിക്കുന്നു.

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ, ഇറക്കുമതി തീരുവയിലെ വ്യതിയാനങ്ങളും വിലയെ സ്വാധീനിക്കുന്നു. ടൺ കണക്കിന് സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ, ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t