breaking news New

വാട്ടർ അതോറിറ്റിയിൽ വൻ കൊള്ള !! ജീവനക്കാരുടെ 483.24 കോടി രൂപയുടെ പിഎഫ് നിക്ഷേപവും വകമാറ്റി !! പിഎഫ് നിക്ഷേപവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കാതെ ജീവനക്കാര്‍ ദുരിതത്തില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കുന്നതിന് വലിയ പ്രചാരണം പിണറായി സര്‍ക്കാര്‍ നടത്തുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയിലെ തീവെട്ടിക്കൊള്ള.

ജീവനക്കാരുടെ പിഎഫ് വിഹിതം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ അത് ചെയ്യാതെ തുക വകമാറ്റി. അത് കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ 282.85 കോടി രൂപയും വകമാറ്റിയിട്ടുണ്ട്. ജിപിഎഫ് വായ്‌പ ഏഴ് മാസമായി കുടിശികയാണ്. ഈ ഇനത്തില്‍ മാത്രം 9.48 കോടി രൂപ കുടിശികയുണ്ട്. ജിപിഎഫിന്റെ തിരിച്ചടയ്‌ക്കേണ്ടാത്ത മുന്‍കൂര്‍ തുകയില്‍ 18 മാസത്തെ കുടിശിക 38.28 കോടി രൂപയാണ്.

ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് വിരമിച്ചവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി നല്‍കിയിട്ടില്ല. അഞ്ചുവര്‍ഷം വരെ കുടിശികയുണ്ട്. പെന്‍ഷന്‍ കുടിശിക മാത്രം 72.11 കോടി രൂപ വരും. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ഇനത്തില്‍ 191.10 കോടി രൂപയും, ഡിസിആര്‍ജിയില്‍ 36.63 കോടി രൂപയും ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്.

ഇത് കൂടാതെ 2026 ജനുവരി 31 വരെ 1,485.44 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് അതോറിറ്റിക്കുള്ളത്. ഇതില്‍ കെഎസ്ഇബിക്ക് 130 കോടി, കോണ്‍ട്രാക്ടര്‍മാര്‍ക്ക് 74.55 കോടി, എല്‍ഐസി ലോണ്‍ തിരിച്ചടവ് 7.53 കോടിയും കുടിശികയുണ്ട്. ഇതിന് പുറമെയാണ് ജല്‍ജീവന്‍ മിഷന് സര്‍ക്കാര്‍ നല്‍കേണ്ട സംസ്ഥാന വിഹിതത്തില്‍ 9000 കോടി കടമെടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ 5000 കോടി ഇപ്പോള്‍തന്നെ കടമെടുത്ത് കഴിഞ്ഞു. ഇതിന്റെ പലിശകൂടി നല്‍കേണ്ടി വരുന്നതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നിലയ്‌ക്കും. സ്വന്തം ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച പിഎഫ് പണം പോലും അടിയന്തര ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ കഴിയാതെ ജീവനക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് വാട്ടര്‍ അതോറിറ്റി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t