breaking news New

കേരളത്തില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ബിജെപിയാണ് കേരളത്തിൽ യഥാർത്ഥ ബദൽ. ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.

ഇത്തവണ ഭരണം നേടുമെന്നും കിരണ്‍ റിജിജു പറഞ്ഞു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളില്‍ സാനിധ്യം അറിയിക്കാന്‍ ആണ് മത്സരിച്ചത്.ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു എത്തിയതില്‍ നിന്ന് ഇതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കപ്പെടുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുമാത്രമല്ല, ഇതുവരെ കണ്ടുവന്ന വിവാദ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ നിന്ന് മാറ്റി വികസന രാഷ്‌ട്രീയത്തിലേക്ക് ചര്‍ച്ചകള്‍ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. പോസ്റ്റീവ് ക്യാംപെയ്‌നാണ് ഉദ്ദേശിക്കുന്നത്. നാടിന്റെ ഭാവി, ജനങ്ങളുടെ ഭാവി, കുട്ടികളുടെ ഭാവി, അതായിരിക്കും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t