breaking news New

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്

ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.

ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല.

രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

അധിക്ഷേപ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t