breaking news New

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഭീകരരെ സൈന്യം വളഞ്ഞതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എകെ 47 അടക്കമുള്ള മാരകായുധങ്ങൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് ഭീകരാന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ സുരക്ഷ കർശനമാക്കാനും പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ടായിരുന്നു. ഇത്തരം സുരക്ഷാ പരിശോധനകൾക്കിടയിലാണ് കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതും അവരെ വധിച്ചതും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t