അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരു സംസ്ഥാനം മാത്രമാണെന്നോർക്കണമെന്നും പ്രകാശ് ജാവ്‌ദേക്കർ പ്രതികരിച്ചു.
കേരളം ഒരു സംസ്ഥാനമാണ്. പ്രത്യേക രാജ്യം അല്ല. ഇത്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും പ്രകാശ് ജാവ്‌ദേക്കർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കൊണ്ടുവന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാറിനെതിരെ ബിജെപി
Advertisement
Advertisement
Advertisement