പി ആര്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി ചമച്ചതാണ് പെന്‍ഷന്‍ പണം നല്‍കല്‍ കാഴ്ചയെന്ന് വെളിവാക്കി മൊയ്തീന്റെ വാക്കുകള്‍. സ്വമനസാലെ പോയി പെന്‍ഷന്‍ പണം നല്‍കിയതല്ലെന്നും ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്തീന്‍ പറഞ്ഞു.
ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാള്‍ ‘പെന്‍ഷന്‍ പണം’ പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദന്‍, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നല്‍കുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇതെല്ലാം പി ആര്‍ വര്‍ക്കായിരുന്നുവെന്ന കാര്യവും വെളിപ്പെട്ടത്. നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്ന് മൊയ്തീന്‍ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി.
ഈ മാസം ഒന്‍പതാം തീയതിയായിരുന്നു പരിപാടി. വേദിയിലേക്കെത്തിയ മൊയ്തീന്‍ എം.വി.ഗോവിന്ദനന് പണം കൈമാറിയ ശേഷം പെന്‍ഷന്‍ കാശ് വര്‍ധിപ്പിച്ചതും കൃത്യമായി നല്‍കിയതുമെല്ലാം ഇടത് സര്‍ക്കാരാണെന്ന പ്രചരണം സൈബര്‍ സഖാക്കള്‍ കൊണ്ടുപിടിച്ചു നടത്തിയിരുന്നു. പക്ഷേ പിന്നാലെ മൊയ്തീന്റെ പ്രതികരണം വന്നതോടെ സിപിഎമ്മിന്റെ പിആര്‍ രീതികള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവിധേയമായി. മൊയ്തീന്റെ പ്രതികരണം ഇങ്ങനെയായിരുന്നു....
"പൈസ എം വി ഗോവിന്ദന്റെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു തന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ തിരികെ തരുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്ദീന്‍ വിശദീകരിക്കുന്നു. പൈസ തിരിച്ചുതന്നെന്ന് വൃദ്ധനായ മൊയ്തീന്‍ തുറന്നു പറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത്ര ശുദ്ധനായ ആളെ പിആര്‍ ജോലി ഏല്‍പിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം
പിആര്‍ വര്‍ക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലൊന്നടങ്കം പരിഹാസം. ട്രോളുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കഴിഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയില്‍ വയോധികന്‍ പണം സംഭാവന നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ് !! പി ആർ വർക്ക് പാളി ...
Advertisement
Advertisement
Advertisement