breaking news New

സൈന്യത്തിൽ ചേർന്ന് രാജ്യസേവനം നടത്താൻ ആ​​ഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിലിതാ അതിനായി അവസരം ഒരുങ്ങിയിരിക്കുന്നു ...

അ​ഗ്നിവീർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ടെക്നീഷ്യൻ ട്രേഡ് മാൻ തുടങ്ങി 25,000-ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. അവിവാഹിതരായ പുരുഷ വനിത ഉദ്യോ​ഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും.

ജനറൽ തസ്തികകളിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങളിലും 45% മാർക്കും ഓരോ വിഷയത്തിന് 33% ശതമാനം മാർക്കും കരസ്ഥമാക്കിയിരിക്കണം. ടെക്ക്നിക്കൽ തസ്തികകളിൽ അപേക്ഷിക്കുന്നവർ പ്ലസ് ടുവിന് ഫിസികിസ്, ബയോളജി, കെമസ്ട്രി എന്നീ വിഷയങ്ങൾ വിജയിക്കണം. ഒപ്പം മൊത്തത്തിൽ 50% മാർക്കും ഓരോ വിഷയത്തിൽ കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ്സിന് ശേഷം ഐ ടി ഐ കോഴ്സ് പൂർത്തിയാക്കണം.

ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടുവിൽ ഏതെങ്കിലും സ്ട്രീമിൽ കുറഞ്ഞത് 60% ശതമാനം മാർക്കും ഓരോ വിഷയത്തിൽ 50% മാർക്കും നേടണം. ഇവർ ഇം​ഗ്ലീഷ്, മാത്ത്സ്, അല്ലെങ്കിൽ അക്കൗണ്ടിങ് വിഷയങ്ങൽ നിർബന്ധമായും പഠിച്ചിരിക്കണം. ട്രേഡ് മാൻ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സിൽ ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്കോടെ 8-ാം ക്ലാസ്സ് അല്ലെങ്കിൽ പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.

ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലിയി എന്നീ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രീയ നടക്കുന്നത്. ആദ്യം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും, ഈ ഓൺലൈൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അടുത്ത ഘട്ടത്തിലേക്ക് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അ​ഗ്നിവീറിന്റെ താഴെക്കാടുത്തിരിക്കുന്ന ഒഫിഷ്യൽ സൈറ്റ് പരിശോധിക്കുക.
www.joinindiannavy.gov.in/en/page/agniveer-ways-to-join.html


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t