breaking news New

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന മണിശങ്കർ അയ്യർ

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് വേദിയിലായിരുന്നു പരാമർശം. “അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ” എന്നായിരുന്നു മണിശങ്കർ അയ്യറുടെ പരാമർശം. സമ്മേളനം ബഹിഷ്‌ക്കരിച്ച എന്‍റെ പാർട്ടി സഹപ്രവർത്തകരുടെ അഭാവത്തിൽ വളരെ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണ്. ജനാധിപത്യ വികേന്ദ്രീകൃത പരീക്ഷണത്തിൽ കേരളം സൃഷ്ടിച്ച മാതൃക കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും മണിശങ്കർ അയ്യര്‍ പറഞ്ഞു. കൂടാതെ, ഡോ തോമസ് ഐസക്കിനെ പേരുവിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

എന്‍റെ പാർട്ടിയായ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയന് ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അമർത്യ സെന്നും റോമില ഥാപ്പറും ഈ സമ്മേളനം ബഹിഷ്‌ക്കരിക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഓൺലൈനായി സമ്മേളനത്തില്‍ പങ്കെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t