breaking news New

“ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും : മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ എബ്രഹാം മാറിയപ്പോൾ കേരളക്കര ഒന്നാകെ കൈകോർത്തു ആ അപൂർവ്വ ഉദ്യമത്തിന്റെ വിജയത്തിനായി. പ്രിയപ്പെട്ട മകളുടെ വിയോ​ഗ ദുഃഖത്തിലും അഞ്ച് പേരുടെ പുതുജീവന് കാരണക്കാരായ ആ മാതാപിതാക്കളെ ഭരണകൂടവും കേരളവും ചേർത്തു പിടിച്ചു. കുഞ്ഞ് ആലിന്റെ ഈ മഹത്തായ കർമ്മത്തിന് നന്ദിയായി ഭരണകൂടം ഔദ്യോ​ഗിക ബഹുമതികളോടെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഒപ്പം തന്നെ ഈ മഹത്തായ ഉദ്യമത്തിന് തയ്യാറായ ആലിന്റെ മാതാപിതാക്കൾക്കും കൈകോർത്ത് കൂടെ നിന്ന ആരോഗ്യപ്രവർത്തകർക്കും, പൊലീസിനും , ആംബുലൻസ് ഡ്രൈവർക്കും അദ്ദേഹം നന്ദി അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t