breaking news New

അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട കൊച്ചു മാലാഖയായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട കൊച്ചു മാലാഖയായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച അരുൺ എബ്രഹാമിന്‍റെയും ഷെറിൻ ആൻ ജോണിന്‍റെയും ഉദാത്തമായ തീരുമാനം എന്നെ വളരെയധികം സ്പർശിച്ചുവെന്നും ആ നിസ്വാർത്ഥ തീരുമാനത്തിലൂടെ, അവർ മറ്റുള്ളവർക്ക് ജീവിതവും പ്രത്യാശയും സമ്മാനിച്ചു.

ആലിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം എന്നുമാണ് ഗവര്‍ണര്‍ കുറിച്ചത്.

ഫെബ്രുവരി അഞ്ചിനു കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് ഇന്നലെ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t