ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ദേവര്‍കോവിലിന്റെ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന തെളിവുകള്‍ ഉള്‍പ്പടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) ഷമീര്‍ പരാതി നല്‍കിയത്. കോഴിക്കോട് സോണല്‍ ഓഫീസിനാണ് പരാതി നല്‍കിയത്.
അഹമ്മദിന് നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും ജനറല്‍ സെക്രട്ടറി കാസിമും ദേശീയ പ്രസിഡന്റ് മുഹമ്മദും മതഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടി ഓഫീസിന് വേണ്ടി വ്യാപകമായ പണപ്പിരിവ് നടത്തി.
ഇങ്ങനെ നേടിയ കോടികള്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബിനാമി ഇടപാട് മുഖേന നിക്ഷേപിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തോളം മന്ത്രിയായിരുന്ന സമയത്ത് അധികാരം ഉപയോഗിച്ച് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. പിഎസ്‌സി മെമ്പറാകാന്‍ സമദ് എന്ന വ്യക്തിയില്‍ നിന്നും 40 ലക്ഷം വാങ്ങി.
പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതോടെ തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്ന് പരാതിയില്‍ പറയുന്നു.
ഇതേ വിഷയങ്ങള്‍ ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പേരിലാണ് ഷമീറിന് പാര്‍ട്ടി വിടേണ്ടിവന്നത്. തുടര്‍ന്ന് സിപിഎമ്മില്‍ ചേര്‍ന്നു. 2025 ഫെബ്രുവരിയില്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിലാണ് സ്വീകരിച്ചത്. അന്ന് തന്നെ സ്വന്തം ഘടകകക്ഷിയുടെ മുന്‍ നേതാവിനെ സ്വീകരിച്ചതില്‍ വിയോജിച്ച് ഇടതു മുന്നണിയുടെ ഭാഗമായ ഐഎന്‍എല്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. നിലവില്‍ സിപിഎം സഹയാത്രികനായി തുടരവേയാണ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഷമീര്‍ പയ്യനങ്ങാടി ഇ ഡിയെ സമീപിച്ചിരിക്കുന്നത്.
മുന്‍മന്ത്രിയും എല്‍ഡിഎഫ് നേതാവുമായ അഹമ്മദ് ദേവര്‍കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഐഎന്‍എല്ലിന്റെ യുവജനസംഘടനയായ നാഷണല്‍ യൂത്ത് ലീഗ് (എന്‍വൈഎല്‍) മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി
Advertisement
Advertisement
Advertisement