breaking news New

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കും

രണ്ട് മണ്ഡലങ്ങൾ ഒഴികെ സിറ്റിങ് എംഎൽഎമാർ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് വിവരം. തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് വീണ്ടും സ്ഥാനാർഥിയാകും. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫ് മത്സരത്തിനിറങ്ങാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ തമ്മിൽ സീറ്റുമാറ്റം വേണ്ടെന്ന നിർദേശവും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതികൾക്കും രൂപം നൽകി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. യുവ നേതാക്കളടക്കം പത്ത് അംഗങ്ങളാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പ്രചാരണ സമിതി കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ നിയമിച്ചു. പ്രകടനപത്രിക സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാനെയും സഹ അധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷിനെയും നിയമിച്ചു. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിയ ഈ സംഘാടനത്തിലൂടെ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t