രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞതിനു പിന്നാലെയാണ് നിഷികാന്ത് ദുബെയുടെ നടപടി.
രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നുമാണ് ബിജെപി പ്രമേയത്തിലെ പ്രധാന ആവശ്യം. ഫെബ്രുവരി രണ്ടിന് മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവണെയുടെ ഓര്‍മ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതു മുതല്‍ പാര്‍ലമെന്റില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങള്‍.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് രാഹുലിനെതിരെ ബിജെപിയുടെ തിരക്കിട്ട നീക്കങ്ങള്‍. അമേരിക്കന്‍ വ്യാപാര കരാറില്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങളും എന്തെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നില്‍ കീഴടങ്ങി അടിയറവെച്ചതെന്നടക്കം രാഹുല്‍ ഗാന്ധി വിശദീകരിച്ചിരുന്നു. എപ്സ്റ്റീന്‍ ഫയലില്‍ നരേന്ദ്ര മോദിയുടേയും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടേയും പേരുള്ളത് പോലെ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെട്ടതിനെ കുറിച്ചും അടക്കം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.
കൊള്ളണ്ടിയ ഇടത്ത് കൊണ്ടു : പണിയും തുടങ്ങി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി
Advertisement
Advertisement
Advertisement