breaking news New

പൊതുപണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ വേതനം നഷ്ടമാകും

സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

ഇടത് മുന്നണി ഭരിക്കുന്ന കേരളത്തില്‍ സി ഐ ടി യു ഉള്‍പ്പെടെ പങ്കെടുക്കുന്ന പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുമോ എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുളളതിനാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ജോലിക്കെത്തുന്നവരെ തടയരുതെന്ന നിര്‍ദ്ദേശവമുണ്ട്. ദേശീയ പണിമുടക്കെന്ന പേരില്‍ കേരളത്തില്‍ സി ഐ ടി യു, ഐ എന്‍ ടി യു സി സംഘടനകള്‍ വെവ്വേറെയാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസ് അധ്യാപക സംഘടനയും പങ്കെടുക്കില്ല. എന്നാല്‍ കേരള എന്‍ ജി ഒ അസോസിയേഷന്‍ പണിമുടക്കില്‍ പങ്കെടുക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t