എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വികസന പ്രവർത്തനവും നടക്കാത്ത കാലത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്.
പിന്നീടിങ്ങോട്ട് വലിയ വികസനങ്ങളാണ് കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീസുരക്ഷ പദ്ധതി പ്രകാരം 31 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ നൽകുന്നു. എല്ലാ വിഭാഗം സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കും. നൽകുന്ന തുകയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പളയിൽ ഉദ്ഘാടനം ചെയ്ത ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ വലിയ ജനകീയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ജാഥയിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ കേൾക്കാനും സ്വീകരിക്കാനും വലിയൊരു ജനാവലി എത്തുന്നു എന്നത് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചരണങ്ങളെയും മാധ്യമങ്ങളുടെ അപവാദങ്ങളെയും അതിജീവിച്ച് 99 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിൽ വന്നത് ജനങ്ങൾക്ക് അനുഭവവേദ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന് കേരള ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാം വട്ടവും എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍
Advertisement
Advertisement
Advertisement