എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിശദമായ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മേയ് എട്ടിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ:
എസ്.എസ്.എൽ.സി ഐടി പരീക്ഷ: ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 13 വരെ.
മോഡൽ പരീക്ഷ: ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 20 വരെ.
എസ്.എസ്.എൽ.സി പരീക്ഷ: മാർച്ച് 5 മുതൽ മാർച്ച് 30 വരെ.
മൂല്യനിർണ്ണയം: ഏപ്രിൽ 7 മുതൽ ഏപ്രിൽ 25 വരെ ടാബുലേഷൻ നടപടികൾ നടക്കും.
ഫലപ്രഖ്യാപനം: മേയ് 7-ന് ബോർഡ് മീറ്റിംഗിന് ശേഷം മേയ് 8-ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും.
പരീക്ഷാ ഭവൻ തയ്യാറാക്കിയ സമയക്രമം അനുസരിച്ച് പരീക്ഷാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ ഉപരിപഠനത്തിനുള്ള നടപടികൾ ആരംഭിക്കാൻ ഫലപ്രഖ്യാപനം സഹായിക്കും.
കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും
Advertisement
Advertisement
Advertisement