മൂന്ന് മേഖലാജാഥകളിൽ വടക്കൻമേഖല വികസന മുന്നേറ്റ ജാഥ കാസർകോഡ് നിന്നാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാരിന്‍റെ വര്‍ഗീയവും ജനവിരുദ്ധവുമായ നയങ്ങളും കേരളത്തോട് സ്വീകരിച്ചുവരുന്ന അവഗണനയും, എല്‍ഡിഎഫിനെതിരെ യുഡിഎഫ് നടത്തുന്ന കള്ള പ്രചരണങ്ങളും തുറന്നു കാണിക്കുന്നതിനായി എൽഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് വികസന മുന്നേറ്റ ജാഥയുമായെത്തുന്നത്. 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്തെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയുടെ മാനേജർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാര്‍ എം പിയാണ്. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ കുമ്പളയിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എൽഡിഎഫ് ജില്ലാ കൺവീനർ കെപി സതീശ് ചന്ദ്രൻ പറഞ്ഞു.
എല്‍ഡിഎഫിൻ്റെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാവും
Advertisement
Advertisement
Advertisement