breaking news New

റിപ്പോർട്ടർ ടി വിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്

250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ആൻ്റോ അഗസ്റ്റിൻ ഉൾപ്പടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തന്നെ മനപ്പൂ‍ർ‌വ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്നും സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോർ‍ട്ട‍‍ർ ടിവി വ്യാജ വാർത്ത സ‍ൃഷ്ടിക്കുന്നുവെന്നും ഉടമ ആൻ്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കിറ്റക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടി.വി പറയുന്നത്.

ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നുവെന്നും ഒരു വസ്തുതകളും പഠിക്കാതെ ചാനലിൽ ഇരുന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t