ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ് എൽഡിഎഫ് സർക്കാർ എന്നും വിമർശനം ഉന്നയിച്ചു.
ഈ ബജറ്റ് LDF തിരഞ്ഞെടുപ്പ് ഡോക്യുമെന്റ്. അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്. വെച്ചത് ചിലവഴിക്കാത്തവരാണ് ഇപ്പോൾ കൂട്ടി നൽകുമെന്ന് പറയുന്നത്. ഈ ബജറ്റിൽ യാതൊരു പ്രസക്തിയുമില്ല അടുത്ത സർക്കാരിൻറെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കാണ് പ്രസക്തിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസിസ്റ്റോയിൽ ഞങ്ങൾക്കും എന്തും പറയാം എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി
Advertisement
Advertisement
Advertisement