വ്യാപാരം ആരംഭിച്ച് അധികം വൈകാതെ തന്നെ രൂപ മുൻ റെക്കോർഡിനെ മറികടന്ന് 92 എന്ന നിലയിലെത്തി. യുഎസ് ഡോളറിന്റെ ശക്തിയും ഏഷ്യൻ വിപണികളിലുടനീളമുള്ള തളർച്ചയുമാണ് രൂപയ്‌ക്കുമേൽ സമ്മർദ്ദം സൃഷ്ടിച്ചത്.ഇത് കൂടാതെ ആഭ്യന്തര വിപണിയിലെ ദുർബലമായ മൂലധന പ്രവാഹവും സ്റ്റോപ്പ്-ലോസ് ഇടപാടുകളും ഉയർന്ന അനിശ്ചിതത്വവും രൂപയുടെ ഇടിവിന് കാരണങ്ങളായി .
ഇനി വിപണിയുടെ ശ്രദ്ധ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ്. രൂപ 92 എന്ന പരിധി കടന്നാൽ ആർബിഐ ഇടപെടുമോ, അതോ വിപണി സ്വാഭാവികമായി ക്രമീകരിക്കാൻ അനുവദിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അതേസമയം, യുഎസ് ട്രഷറി യീൽഡുകൾ ഉയർന്നതോടെ ഡോളർ കൂടുതൽ ശക്തിപ്പെട്ടു. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്നും തൊഴിൽ വിപണി സ്ഥിരതയിലാണെന്നും യുഎസ് ഫെഡ് വ്യക്തമാക്കിയിട്ടുണ്ട്. പലിശനിരക്ക് കുറയ്ക്കൽ 2026ന്റെ രണ്ടാം പകുതിയിലേക്കാവാമെന്ന വിലയിരുത്തലും ഡോളറിന് പിന്തുണ നൽകുന്നു.
രൂപയുടെ ഈ ദുർബലത ഇറക്കുമതി ചെലവ് വർധിപ്പിച്ച് പണപ്പെരുപ്പ സമ്മർദ്ദം ഉയർത്താൻ ഇടയാക്കാം. അതേസമയം കയറ്റുമതിക്ക് ചില നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ ആർബിഐയുടെ നീക്കങ്ങളും ആഗോള വിപണി പ്രവണതകളും രൂപയുടെ ദിശ നിർണ്ണയിക്കും.
ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് ഇന്ത്യൻ രൂപ
Advertisement
Advertisement
Advertisement