തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടി അനുവദിച്ചും ബജറ്റ്.
വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി,
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി, സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍, ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി, ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, കാൻസർ, ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു, ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്, ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് എന്നിവയും പ്രഖ്യാപിച്ചു.
ഇടതുമുന്നണിയുടെ തുടർ ഭരണം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുടെ പ്രഖ്യാപനവുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്
Advertisement
Advertisement
Advertisement