breaking news New

ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി–മത സംഘർഷങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലും കേരളം മതനിരപേക്ഷതയുടെ ശക്തമായ മാതൃകയായി നിലനിൽക്കുന്നത് ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളും ഒരുക്കിയ അടിത്തറ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സാംസ്കാരിക സംരംഭങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t