breaking news New

ലോട്ടറി ക്ഷേമനിധി തട്ടിപ്പില്‍ ഒന്നാം പ്രതി ക്ലര്‍ക്ക് സംഗീതും ഇടനിലക്കാരന്‍ അനില്‍കുമാറും ചേര്‍ന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത് !!

കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ മാത്രം നടന്നത് 45 രജിസ്‌ട്രേഷനുകളാണ്. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തട്ടിയ 14 കോടി ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങിയത്.

തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി. പണം അനില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായും സൂക്ഷിച്ചു. ഇതില്‍ നിന്നും ഓവര്‍ഡ്രാഫ്‌റ്റെടുത്ത് സംഗീതിന്റെ സഹോദന്‍ സമ്പത്തിന് നല്‍കുകയും ചെയ്തു. ഇത് കണ്ടെത്തിയതോടെ കേസില്‍ ദന്തല്‍ ഡോക്ടറായ സമ്പത്തിനെ മൂന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.

അതേസമയം, അന്വേഷണം അട്ടിമറിക്കാനായി പ്രതികള്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതായും കെണ്ടത്തി. ക്യാന്‍സര്‍ രോഗിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ക്ലര്‍ക്ക് സംഗീത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇത് പിടിക്കപ്പെട്ടതോടെ മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റും നല്‍കി. രണ്ട് സ്വകാര്യ ആശുപത്രികളാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. സംഗീതിന്റെ ഭാര്യ നല്‍കിയ വിവാഹമോചന നോട്ടീസിലും വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ തന്റേതാണെന്ന് അവകാശപ്പെട്ടാണ് സംഗീതിന്റെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്. ഇത് തയാറാക്കിയത് സംഗീതിന്റെ സഹോദരനായ മൂന്നാം പ്രതി സമ്പത്ത് ആണെന്നും വിജിലന്‍സ് കണ്ടെത്തി.

ലോട്ടറി ഏജന്റുമാരും തൊഴിലാളികളും ഒടുക്കിയിരുന്ന അംശദായമാണ് ക്ലര്‍ക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്കും കോണ്‍ട്രാക്ടറായ അനിലിന്റെ അക്കൗണ്ടിലേക്കും മാറ്റിയത്. ക്ഷേമനിധി ബോര്‍ഡിന്റെ സിഇഒമാരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍പോലും വ്യാജ രേഖയുണ്ടാക്കി ബാങ്കുകളില്‍ നിന്നും പണം പിന്‍വലിച്ചതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t