breaking news New

അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ : വ്യോമ - ട്രെയിൻ ഗതാഗതം താറുമാറായി ...

ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യു പിയിൽ സ്കൂളുകൾ ഓൺലൈനായി പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിശൈത്യത്തോടൊപ്പം പുകമഞ്ഞു കൂടി രൂപപ്പെടുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ക‍ഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചിന് താഴെയായിരുന്നു താപനില. ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും തുടരുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t