breaking news New

റോ​ഡു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പും പോ​ലീ​സും

ഇ​ൻ​ഷ്വ​റ​ൻ​സ്, ഫി​റ്റ്‌​ന​സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന രേ​ഖ​ക​ളി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ഇ​നി വെ​റും പി​ഴശി​ക്ഷ​യി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല.‌

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ്പോ​ട്ടി​ൽത്ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി. ഇ​തു​വ​രെ ഇ​ൻ​ഷ്വ​റ​ൻ​സോ ഫി​റ്റ്‌​ന​സോ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഏ​ക​ദേ​ശം 2000 രൂ​പ പി​ഴ​യ​ട​ച്ച് യാ​ത്ര തു​ട​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ഴ​യ​ട​ച്ച ശേ​ഷം അ​തേ വാ​ഹ​നം വീ​ണ്ടും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്.

ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​വ ഉ​ട​ൻത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കോ വ​കു​പ്പ് ഗ്രൗ​ണ്ടു​ക​ളി​ലേ​ക്കോ മാ​റ്റും.​ പു​തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി എ​ടു​ത്തു ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ വാ​ഹ​നം വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ.ഫി​റ്റ്‌​ന​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​വ റീ-​ടെ​സ്റ്റ് ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ ശേ​ഷം മാ​ത്ര​മേ നി​ര​ത്തി​ലി​റ​ക്കാ​ൻ പാ​ടു​ള്ളൂ. റോ​ഡി​ലെ എ​ഐ കാ​മ​റ​ക​ൾ വ​ഴി രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കാ​നും സി​സ്റ്റം ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ൽ വ​ലി​യ തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഉ​ട​മ ന​ൽ​കേ​ണ്ടിവ​രും. ഇ​ത് ഒ​ഴി​വാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് പു​തി​യ നീ​ക്കം.​വാ​ഹ​ന ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷ്വറ​ൻ​സ്, ടാ​ക്സ്, ഫി​റ്റ്‌​ന​സ്, പു​ക​പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t