breaking news New

മൂന്നാം ബലാത്സം​ഗക്കേസിൽ റിമാൻഡിലിരിക്കെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും ജയിലിലേക്ക്

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് രാഹുലിനെ വീണ്ടും റിമാൻ്റിൽ വിടാൻ ഉത്തരവായത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് ​രാഹുലിനെ ഹാജരാക്കിയത്. മാവേലിക്കര സ്പെഷ്യൽ സബ്ജയിലിക്കാണ് മാറ്റിയത്.

മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ ദ‍ിവസം പ്രതിയായ ​രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയിരുന്നു. അതിൽ ഹോട്ടലിൽ റൂമെടുത്തെന്ന് സമ്മതിച്ചിരുന്നെങ്കിലും മറ്റെല്ലാ ചോദ്യങ്ങൾക്കും മൗനം തുടരുകയായിരുന്നു. അന്വേഷണവുമായി ​രാഹുൽ സഹകരിച്ചില്ലെന്നും കോടതിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി യുവതികളാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതിക്രൂരമായി യുവതികളെ പീഢിപ്പിക്കുകയും നിർബന്ധിത ​​ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ഉൾപ്പെടെ ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായിരുന്നു. എന്നാൽ നിയമവ്യവസ്ഥയോടും പൊലീസിനോടും പുഛമനോഭാവമാണ് രാഹുൽ വച്ച് പുലർത്തുന്നത് എന്നും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. കോൺ​ഗ്രസ് നേതൃത്വം ഇതുവരെ രാഹുലിനെ തള്ളാനും തയ്യാറായിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t