മുന്‍ മന്ത്രി കെഎം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. അതേസമയം കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു
മന്ത്രി സഭാ യോഗത്തിലാണ് പുതിയ പ്രഖ്യാപനം. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം എന്നതും ശ്രദ്ധേയമാണ്. അതേസമയം കോടിയേരി പഠന കേന്ദ്രത്തിനും സർക്കാർ ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്.
ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു.
കേരളം കോൺഗ്രസ് എം മുന്നണി മാറ്റ ചർച്ചകൾക്കിടെ ഭൂമി ദാനവുമായി സർക്കാർ
Advertisement
Advertisement
Advertisement