37 ലധികം കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 12 പേര്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും 25 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരുമാണ്. 14നും 17നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെയാണ് പാകിസ്ഥാന്റെ ഇന്റര്‍- സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും പിടിയിലായ 15 വയസ്സുള്ള പാക് ചാരനില്‍ നിന്നാണ് ഈ കൗമാര ചാരശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംശായാസ്പദമായ ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ ബ്രെയിന്‍വാഷ് ചെയ്തുമാണ് കുട്ടികളെ കെണിയില്‍ വീഴ്‌ത്തിയത്.
ഭാരതത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകര സംഘടന ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്ത വൈറ്റ് കോളര്‍ ഭീകര ശൃംഖല തകര്‍ത്തതിന് പിന്നാലെയാണ് പുതിയ തന്ത്രമായ കൗമാര ചാര ശൃംഖലയുമായി പാകിസ്ഥാന്‍ രാജ്യത്ത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പദ്ധതിയിട്ടത്.
വൈറ്റ് കോളര്‍ ഭീകരതയ്‌ക്ക് പിന്നാലെ കൗമാരക്കാരുടെ ചാര ശൃംഖല സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ചാര സംഘടന !!
Advertisement
Advertisement
Advertisement