രേഖകൾ പ്രകാരം, യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു . ഇത് ഒരു സ്വകാര്യ സന്ദർശനവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണുന്നതിനുമായിരുന്നു. എന്നാൽ ഫണ്ട് പിരിവിനായി ദുരുപയോഗം നടന്നതായി ആണ് വിജിലൻസ് കണ്ടെത്തൽ.
വിവരങ്ങൾ പ്രകാരം, വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ “അവിശുദ്ധ ബന്ധം” നിലനിന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പുനർജനി പദ്ധതിക്ക് 1,27,33,545.24 രൂപ പിരിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. 2018 നവംബർ 27-ന് മണപ്പാട്ട് ഫൗണ്ടേഷൻ അക്കൗണ്ട് തുറന്നിരുന്നു. പണമിടപാട് പുനർജനി സ്പെഷ്യൽ അക്കൗണ്ടും മണപ്പാട്ട് ഫൗണ്ടേഷന്റെ FCRA കറന്റ് അക്കൗണ്ടും വഴി നടന്നു.
എന്നാൽ മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് (പണം സ്വരൂപിച്ച സ്ഥാപനവും) മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു എംഒയുവും ഒപ്പുവെക്കാതെ ഇടപാട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ ഈ തരത്തിലുള്ള ഇടപാടുകളിൽ എൻജിഒകൾ തമ്മിൽ എംഒയു ഒപ്പുവെക്കാറുണ്ടെന്നും വിജിലൻസ് ചൂണ്ടിക്കാണിക്കുന്നു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യു.കെ യാത്രയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ...
Advertisement
Advertisement
Advertisement