പവന് 840 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 99,880 രൂപയായി. ഒരു ഗ്രാമിന് 105 രൂപ വര്‍ധിച്ച് 12,485 രൂപയുമായി.
കഴിഞ്ഞമാസം അവസാനം 99,000 രൂപയില്‍ താഴെയെത്തിയിരുന്നു സ്വര്‍ണവില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിലെത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വര്‍ണവില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
Advertisement
Advertisement
Advertisement