breaking news New

വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

പ്രഖ്യാപിച്ച വീടുകളും സമാഹരിച്ച പണവും എവിടെയെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. യൂത്ത് കോൺഗ്രസ് ഇനിയും പണം നൽകിയില്ല.

പിരിച്ച പണം പോയത് എവിടെയെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 20 കോടിയിൽ കൂടുതൽ തുക സമാഹരിക്കാനായി.

സഖാക്കൾ ഊർജസ്വലതയോടെ ഇടപെട്ടു. സംസ്ഥാന സർക്കാറിനോട് സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

വീട് വച്ച് നൽകി എന്നുകരുതി സംഘടനയുടെ പേര് ചുവരിൽ എഴുതിവയ്ക്കില്ലെന്നും, ആളുകളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വി.കെ. സനോജ് വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t