breaking news New

ദ്വാരപാലക പാളികളും കട്ടിളപ്പാളികളും കൂടാതെ ശബരിമല ശ്രീകോവില്‍ മുഖപ്പിനു താഴെയുള്ള സര്‍വതും കട്ടതായി എസ്‌ഐടി !!

കൊല്ലം വിജി. കോടതിയില്‍ നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഏഴ് പാളികളുടെ കൂടി സ്വര്‍ണം കവര്‍ന്നതായി പറയുന്നു. കട്ടിളപ്പാളികള്‍ക്കു മുകളില്‍ രാശിചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ടുപാളികള്‍, ദശാവതാര ചിത്രങ്ങളുള്ള രണ്ടുപാളികള്‍, കട്ടിളയുടെ മുകള്‍ പാളി, അതിലെ ശിവ, വ്യാളീരൂപങ്ങളടങ്ങുന്ന പ്രഭാമണ്ഡലം എന്നിവയാണ് കടത്തിയത്. ഇവ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. സ്വര്‍ണം എവിടെ വിറ്റെന്നു കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബെല്ലാരി റോധം ജൂവലറിയുടമ ഗോവര്‍ദ്ധന് സ്വര്‍ണം കൈമാറിയോ, വിവിധ രൂപങ്ങളുള്ള പാളികള്‍ വിഗ്രഹക്കടത്തു ലോബിക്കു കോടികള്‍ വാങ്ങി കടത്തിയോ, പഴയ പാളികള്‍ തന്നെയോ സന്നിധാനത്തുള്ളത്, അതോ വിറ്റോയെന്നതില്‍ വ്യക്തതയ്‌ക്കാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും 10-ാം പ്രതി ഗോവര്‍ദ്ധനനെയും 11-ാം പ്രതി പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇതു സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചെന്നാണറിവ്. ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച പാളികളുടെ പരിശോധനാ ഫലം തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നിന്നു ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരൂ.

2019ല്‍ കട്ടിളപ്പാളികള്‍ക്കൊപ്പമാണ് രാശിചിഹ്നങ്ങളും ശിവരൂപവും പ്രഭാമണ്ഡലവും അടങ്ങുന്ന പാളികളും കടത്തിയതെന്നാണു സൂചന. ഇവയില്‍ നിന്നു വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ചു പോറ്റിയും ഭണ്ഡാരിയും നല്കിയ മൊഴികള്‍ പുറത്തുവന്നിട്ടില്ല. പ്രഭാമണ്ഡലമടക്കമുള്ളവ കടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണമായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t