2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും അവർ ഏത് ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും. നിലവിൽ ‘ആർ-വാലറ്റ്’ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ മൂന്ന് ശതമാനം കിഴിവ് ലഭിക്കുന്നുള്ളൂ. പുതുതായി ആരംഭിക്കുന്ന ആറ് മാസത്തെ ഓഫർ പ്രകാരം 2026 ജൂലൈ 14 വരെ ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്‌മെന്റുകള്‍ക്കും കിഴിവ് ബാധകമാണ്.
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്‌ക്കാനും ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവിൽ റെയിൽവൺ ആപ്പിലെ ‘ആർ-വാക്കറ്റ്’ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം തന്നെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകാനാണ് പുതിയ തീരുമാനം.
മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യു.ടി.എസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ജനറൽ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ എടുക്കുന്നതിനും ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുമായി റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ആപ്പാണ് റെയിൽവൺ.
ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ
Advertisement
Advertisement
Advertisement