breaking news New

2026ലെ ആദ്യ മാസമായ ജനുവരിയിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ഉണ്ടോ ? എങ്കിൽ ജനുവരിയിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം : ജനുവരി മാസത്തിൽ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബാങ്കുകൾക്ക് അവധി. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മന്നം ജയന്തിക്കും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ജനുവരി 1- പുതുവർഷ ദിനം- മിസോറാം, തമിഴ്‌നാട്, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നിവിടങ്ങളിൽ അവധി.

ജനുവരി 2- മന്നം ജയന്തി- കേരളത്തിൽ ബാങ്ക് അവധി

ജനുവരി 3- ഹസ്രത്ത് അലി ജന്മദിനം- ഉത്തർപ്രദേശിൽ ബാങ്ക് അവധി

ജനുവരി 4- ഞായറാഴ്ച

ജനുവരി 10 - രണ്ടാം ശനിയാഴ്ച

ജനുവരി 11- ഞായറാഴ്ച

ജനുവരി 12- സ്വാമി വിവേകാനന്ദ ജയന്തി- പശ്ചിമ ബംഗാളിൽ ബാങ്ക് അവധി

ജനുവരി 14- മകരസംക്രാന്തി- അസം, ഒഡിഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അവധി

ജനുവരി 15- പൊങ്കൽ/ മകര സംക്രാന്തി- തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ അവധി

ജനുവരി 16- തിരുവള്ളുവർ ജയന്തി- തമിഴ്‌നാട്ടിൽ ബാങ്ക് അവധി

ജനുവരി 17- ഉഴവർ തിരുനാൾ- തമിഴ്‌നാട്ടിൽ ബാങ്ക് അവധി

ജനുവരി 18- ഞായറാഴ്ച

ജനുവരി 23- നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി, സരസ്വതി പൂജ, ബസന്ത പഞ്ചമി- പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര എന്നിവിടങ്ങളിൽ അവധി

ജനുവരി 24- നാലാമത്തെ ശനിയാഴ്ച

ജനുവരി 25- ഞായറാഴ്ച

ജനുവരി 26- റിപ്പബ്ലിക് ദിനം- രാജ്യമൊട്ടാകെ അവധി


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t