സോണിയയെ എങ്ങനെ എംപിമാരുടെ സാന്നിധ്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കാണാനായി? പോറ്റി എന്ത് ഉദ്ദേശ്യത്തോടെയാണ് സോണിയയെ കണ്ടത്? പോറ്റിയും എംപിമാരും തമ്മിലെ ബന്ധമെന്ത്?, തുടങ്ങിയവയില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
പത്തു വര്‍ഷം മുമ്പാണ് പോറ്റി സോണിയയെ കണ്ടതെന്നും അന്നു പോറ്റി ഒറ്റയ്‌ക്കാണെത്തിയതെന്നും ആന്റോ ആന്റണി പറഞ്ഞു. പൂജിച്ച ചരട് അന്നു പോറ്റി സോണിയയുടെ കൈയില്‍ കെട്ടിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഭാര്യാ സമേതനായാണ് പോറ്റി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ സോണിയയെ കണ്ടത്. അന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. പോറ്റിയുടെ പശ്ചാത്തലമറിഞ്ഞിരുന്നില്ലെന്നും തന്റെ മണ്ഡലമായ ആറ്റിങ്ങല്‍ കാരേറ്റിലുള്ള വ്യക്തിയായതിനാലാണ് സോണിയയെ കാണാന്‍ അവസരമൊരുക്കിയതെന്നും അടൂര്‍ പ്രകാശ് അന്നു പറഞ്ഞിരുന്നു.
സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു സോണിയ ഗാന്ധിയെ രണ്ടു തവണ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയതില്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിനെയും പത്തനംതിട്ട എംപി ആന്റോ ആന്റണിയെയും എസ്‌ഐടി ചോദ്യം ചെയ്യുമെന്നു സൂചന
Advertisement
Advertisement
Advertisement