breaking news New

3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ

രാജ്യവ്യാപകമായി 4ജി അവതരിപ്പിച്ചതിന് പിന്നാലെയാണ് 3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. 97,841 4ജി ടവറുകളാണ് നിലവിൽ രാജ്യമെമ്പാടും ബിഎസ്എൻ‍എൽ സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ ടവറുകൾ സ്ഥാപിക്കാനും നീക്കമുണ്ട്.

58,919 3ജി ടവറുകളാണ് ബിഎസ്എൻഎലിന് രാജ്യത്താകെയുള്ളത്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും.

എന്നാൽ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്എൻഎൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ സർക്കിളുകളിലും ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

9.23 കോടി മൊബൈൽ വരിക്കാരാണ് 2025 സെപ്തംബർ വരെയുള്ള കണക്കുപ്രകാരം ബിഎസ്എൻഎല്ലിനുള്ളത്. അതിൽ 7 കോടി പേർ ഇപ്പോഴും 3ജി സേവനങ്ങളാണ് ഉപയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. ഇവർക്ക് ബിഎസ്എൻ‍എൽ ഓഫീസിൽ നിന്ന് 4ജി സിം എടുക്കാം. അധികം താമസിക്കാതെ തന്നെ 5ജി സേവനത്തിലേക്കും ബിഎസ്എൻഎൽ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t