എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയായിരുന്നില്ല കോൺഗ്രസ് തീരുമാനം എടുത്തിരുന്നത്. പ്രതിപക്ഷ നേതാവിന് ചുമതലയുള്ള സ്ഥലമാണ് കൊച്ചി. ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി പറ്റില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, ദീപ്തി മേരി വര്‍ഗീസിൻ്റെ വാദങ്ങള്‍ DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് തള്ളിക്കളഞ്ഞു. KPCC മാനദണ്ഡങ്ങൾ എല്ലാo പാലിച്ചാണ് തീരുമാനം എടുത്തത്. കൂട്ടായ തീരുമാനമാണ്. അത് പ്രഖ്യാപിക്കുക മാത്രമാണ് പ്രസിഡൻ്റിൻ്റെ ചുമതല.
പവർ ഗ്രൂപ്പൊക്ക പലരും ഉന്നയിക്കുന്ന ആരോപണങ്ങളെന്നും വിജയത്തിൻ്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം നോക്കുന്നത് മുമ്പും അവലംബിച്ച മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിനെ തഴഞ്ഞു കൊണ്ട് കൊച്ചി കോർപറേഷൻ മേയർ സ്ഥാനം പ്രഖ്യാപിച്ചിരുന്നു. എ, ഐ ഗ്രൂപ്പ് ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം വി കെ മിനിമോളും തുടർന്ന് ഷൈനി മാത്യുവും മേയറാകുമെന്നാണ് കെ പി സി സി തീരുമാനമെടുത്തത്. മുതിർന്ന നേതാവിനെ പരിഗണിക്കണമെന്ന കെ പി സി സി ചട്ടം അംഗീകരിച്ചില്ലെന്ന് ദീപ്തി തുറന്നടിച്ചിരുന്നു.
മേയർ സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്നയാളാണ് ദീപ്തി മേരി വർഗീസ്. എന്നാൽ സമുദായ സമ്മർദങ്ങൾക്കും എ. ഐ ഗ്രൂപ്പിൻ്റെ ധാരണക്കൾക്കൊടുവിലും ദീപ്തിയെ തഴഞ്ഞായിരുന്നു മേയർ പ്രഖ്യപനം.
ഭൂരിപക്ഷമാണ് തീരുമാനങ്ങൾക്കുള്ള മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാത്തിലും അതു തന്നെയാവണം മാനദണ്ഡമെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ
Advertisement
Advertisement
Advertisement