ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ ആഘോഷങ്ങളിൽ നിന്ന് മറ്റുള്ളവരെ തടസ്സപ്പെടുത്തുക എന്നത് ശരിയല്ല. പൊതുബന്ധത്തിന് അത് തടസ്സം സൃഷ്ടിക്കും. മനസ്സുകൾക്ക് വെറുപ്പ് സൃഷ്ടിക്കുകയല്ലാതെ അതുവഴി ഒരു നേട്ടവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ഒരു ഗുണകരവുമല്ലാത്ത നീക്കമാണ്. ന്യായീകരണത്തിന് നാട്ടിൽ ഒരു ക്ഷാമവും ഇല്ലല്ലോ. ഇതിന് കാരണം എന്താണ് എന്നത് ഓരോ സ്ഥലത്തെ സാഹചര്യവും വെച്ച് വിലയിരുത്തണം. എന്നാൽ ഈ സമീപനം നമുക്ക് ചേർന്നതല്ല. ഇത് ഏത് ദേവാലയത്തിൽ സംഭവിച്ചാലും പൊതുസ്ഥലത്ത് സംഭവിച്ചാലും ഈ സമീപനം നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേശത്ത് ഒരു നന്മയും ഉണ്ടാകുന്നില്ല. ബന്ധം കുറയുകയും സ്പർധ വർദ്ധിക്കുകയുമാണ് ഇതുവഴി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ ഇത് നിരുത്സാഹപ്പെടുത്തണം. CBCI ഇന്നലെ തന്നെ ശക്തമായ പ്രതിഷേധം ഡൽഹിയിൽ നടത്തിയിരുന്നു. ഒരുവശത്ത് പ്രധാനമന്ത്രി ദേവാലയത്തിൽ പോയി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുമ്പോൾ മറുവശത്ത് നേര വിപരീതമായി സംഭവിക്കുന്നു. ഇത് തങ്ങളുടെ പദ്ധതിയിൽപ്പെട്ട കാര്യമല്ല എന്ന ഉത്തരവാദിത്തപ്പെട്ടവർ പറയേണ്ട സമയമാണ്. ബന്ധപ്പെട്ടവർ നിലപാട് സ്വീകരിച്ച് വ്യക്തമാക്കണം. സഭയുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ
Advertisement
Advertisement
Advertisement