ദീപ്‌തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
അവർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. എങ്കിലും പാർട്ടി തീരുമാനം അന്തിമമാണെന്നും അവർ അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാർട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും കെ സി വേണുഗോപാൽ പ്രതികരിച്ചു. താൻ കേരളത്തിൽ ഇല്ലാത്ത ഒരാളല്ല എന്നും തന്റെ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നുമാണ് കെ സി പ്രതികരിച്ചത്. തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന പരമാവധി കാര്യങ്ങൾ ചെയ്യും. തന്നെ വിമർശിക്കുക എന്നത് ചിലരുടെ ഹോബിയാണ്. പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം താൻ നടത്തുമെന്നും കെ സി പറഞ്ഞു.
കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ
Advertisement
Advertisement
Advertisement