1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രാവിലത്തെ വില. ഗ്രാമിന് 12,735. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 280 രൂപയുടെ വര്‍ധനയാണുണ്ടായത്.
തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. മൂന്നു ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാല്‍ ഒരു പവന്‍ വാങ്ങാന്‍ 1.13 ലക്ഷം രൂപയിലധികമാകും എന്നതാണ് നില. പണിക്കൂലിയിലെ മാറ്റമനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും.
അമേരിക്കന്‍ കേന്ദ്രബേങ്ക് പലിശ നിരക്ക് കുറക്കുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. യു എസ്-വെനസ്വേല സംഘര്‍ഷ സാധ്യതയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു !!!
Advertisement
Advertisement
Advertisement