breaking news New

സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ

24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു.

നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികളുടെ കൈയിലും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

2,78,50856 ആയിരുന്നു വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35% പൂരിപ്പിച്ച് ലഭിച്ചു. 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885. കണ്ടെത്താനുള്ളവർ - 645548.

ഇനിയും പേര് ചേർക്കാൻ യോഗ്യരായവരുണ്ടെങ്കിൽ ഫോം പൂരിപ്പിച്ച് തന്നാൽ ചേർക്കാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ

www.ceo.kerala.gov.in/voters-corner
ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ്, www.voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t