'H3N2' എന്ന പുതിയ വകഭേദമാണ് ഇപ്പോള്‍ അതിവേഗം പടരുന്നത്.നിലവില്‍ അമേരിക്കയില്‍ മാത്രം 46 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഈ പനിക്കാലം തമാശയല്ല. വര്‍ഷത്തിലെ ഈ സമയത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കേസുകള്‍ നമ്മള്‍ കാണുന്നു,' ന്യൂയോര്‍ക്കിലെ വെയില്‍ കോര്‍ണല്‍ മെഡിസിനിലെ ശിശുരോഗ വിദഗ്ദ്ധയായ ഡോ. അമാന്‍ഡ ക്രാവിറ്റ്‌സ് പറഞ്ഞു.
കഠിനമായ പനി (103-104 ഡിഗ്രി), ശരീരവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളില്‍ ഛര്‍ദ്ദിയും കണ്ടുവരുന്നുണ്ട്. സാധാരണ ഫ്‌ലൂവിനേക്കാള്‍ വേഗത്തില്‍ പടരുന്ന ഈ വകഭേദം പ്രായമായവരെയും കുട്ടികളെയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗം ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കും. വാക്‌സിന്‍ ഫലപ്രാപ്തി കുറയാന്‍ സാധ്യതയുണ്ടെങ്കിലും സുരക്ഷയ്ക്കായി ഇത് നിര്‍ബന്ധമായും എടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചികിത്സ തേടുന്നത് ഫലപ്രദമാണ്.കൈകള്‍ വൃത്തിയായി കഴുകുക, തിരക്കുള്ള ഇടങ്ങളില്‍ ജാഗ്രത പാലിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
'H3N2' ഫ്‌ലൂ (പനി) അതീവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു !!
Advertisement
Advertisement
Advertisement