കെ കരുണാകരന്റെ സ്മാരകം 15 വർഷമായിട്ടും പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സ്മാരകം ഇനിയും പൂർത്തിയാക്കാത്തതിൽ നേതൃത്വം ഉത്തരം പറയണമെന്നും പരിപാടിയിൽ എം കെ രാഘവൻ ആഞ്ഞടിച്ചു. കോൺഗ്രസിലെ ഓരോ നേതാക്കളും മുകളിൽ എത്തും തോറും മനസിന്റെ വലിപ്പം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
‘പാർട്ടി നേതൃത്വം സ്മാരക കെട്ടിടം പൂർത്തിയാക്കി ലീഡറുടെ ആത്മവിനോട് നീതി പുലർത്തണം. എല്ലാവരെയും ഉൾക്കൊള്ളാൻ നേതാക്കൾക്ക് മനസുണ്ടാകണം. സ്മാരകം നിർമിക്കാൻ സമയമായില്ലെന്നാണ് ചിലർ കരുതുന്നത്. ലീഡറെ കുറിച്ച് അന്ന് പറഞ്ഞ കാര്യങ്ങൾക്ക് ഇപ്പോളെങ്കിലും അവരൊക്കെ മാപ്പ് പറയണ’മെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വച്ച് നടന്ന കെ കരുണാകരന്റെ അനുസ്മരണത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം കെ രാഘവൻ
Advertisement
Advertisement
Advertisement