breaking news New

പിണറായിസത്തെയും മരുമോനിസത്തെയും പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പിവി അൻവർ

താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും താനും സഖാക്കളും പിണറായിക്കെതിരെ വോട്ട് ചെയ്യുമെന്ന് പിവി അൻവർ പറഞ്ഞു. തന്നെ പിന്തുണച്ച യുഡിഎഫ് നേതാക്കൾക്ക് അൻവർ നന്ദി പറഞ്ഞു, ഇത് തനിക്ക് വളരെ സന്തോഷകരമായ ദിവസമാണെന്ന് കൂട്ടിച്ചേർത്തു.

രണ്ടാം ടേമില്‍ മന്ത്രിമാരെ വെട്ടിയത് മുഖ്യന്‍ ഇടപ്പെട്ടാണ്. അത് മരുമകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കും. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t