കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് തീയതി മുതല്‍ പതിനഞ്ച് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം.
ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതി മുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
ജനുവരി 22 വരെ അവകാശവാദങ്ങളും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോം ഉണ്ടാകും. പേര് ചേര്‍ക്കുന്നതിന് ഫോം നമ്പര്‍ ആറാണ്.
എന്‍ഐആര്‍ പൗരന്മാര്‍ക്കായി ഫോം ആറ് എയാണ്. പേര് നീക്കുന്നതിന് ഫോം ഏഴ്, തിരുത്തല്‍ വരുത്തുന്നതിനോ താമസ സ്ഥലം മാറ്റുന്നതിനോ ഫോ എട്ട് എന്നിങ്ങനെ ഉപയോഗിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന ആവശ്യം ശക്തമാണ്. മരിച്ചുപോയവര്‍ എന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പലരും ജീവിച്ചിരിപ്പുണ്ടെന്ന അകാശവാദവുമായി രാഷ്ട്രീയ നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയുടെ കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും
Advertisement
Advertisement
Advertisement