breaking news New

മാണി കോൺഗ്രസിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ചർച്ച നടന്നിട്ടില്ല, ചർച്ചയ്ക്ക് പ്രസക്തിയില്ല : അടിത്തറ വികസിപ്പിക്കണം, കൂടുതൽ പാർട്ടികൾ യുഡിഎഫിലേക്കു വരും : യുഡിഎഫ് ഘടകകക്ഷിയുടെ നേതാവ് പി.ജെ.ജോസഫ്

കാറ്റുമാറി വീശി. കൂടുതൽ പേർ മുന്നണിയിലേക്ക് വരും. അടിത്തറ വികസിക്കണം. മാണി കോൺഗ്രസിന്റെ തിരിച്ചുവരവ് ചർച്ച ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശൻ തന്നെ പറഞ്ഞിട്ടുണ്ട്.

ചർച്ചയ്‌ക്ക് പ്രസക്തിയില്ല. ചർച്ച നടക്കേണ്ടത് യുഡിഎഫ് കമ്മിറ്റിയിലാണല്ലോ. അതുണ്ടായിട്ടിയല്ല. ഇവരില്ലാതല്ലേ ഇപ്പോൾ വിജയിച്ചത്. അവർക്ക് പ്രസക്തിയില്ലാതായി. ഇല വാടി, അതിനി കൊഴിഞ്ഞുവീഴും.

സ്വർണ്ണപ്പാളിയാണ് വിഷയം. സ്വർണ്ണപ്പാളി തൊണ്ടി എവിടുണ്ട്, തമിഴ്‌നാട്ടിലോ കർണാടകത്തിലോ ആന്ധ്രയിലോ അതോ വിദേശത്തോ? ഇപ്പോൾ പ്രശാന്ത് കുടുങ്ങിയില്ലേ? ഇനി പലരും കുടുങ്ങും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പലരും അകത്താകും, ജോസഫ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t