breaking news New

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കായി 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു

നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകൾക്കും ഈ പണം ഉപയോ​ഗിക്കാനാകില്ല.ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t