വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി.
ഉത്തർപ്രദേശിലെ സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, ജുഡീഷ്യൽ ഓഫീസർമാർക്കും പോലീസിനും പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിർദേശിച്ചു.
സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി
Advertisement
Advertisement
Advertisement