തെരഞ്ഞെടുപ്പ് ജനവിധി എൽഡിഎഫ് പ്രതീക്ഷിച്ച അത്രയും അനുകൂലമായില്ല എന്നും കേരളത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനും മതേതര സമൂഹത്തിൻ്റെ നിലനിൽപിനും ഇടതുപക്ഷം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും കെ കെ ശൈലജ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് എന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങളെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് കെ കെ ശൈലജ
Advertisement
Advertisement
Advertisement